പ്രിയപ്പെട്ടവരെ, നമ്മുടെ സ്കൂളിന്റെ നൂറാം വാർഷികം വരുന്ന ഏപ്രിൽ 1,2, തിയ്യതികളിൽ ആഘോഷിക്കാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ആദ്യ ദിവസം 10.30 ന് ബഹുമാനപ്പെട്ട മന്ത്രി കെ.ടി.ജലീൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.തുടർന്ന് നമ്മുടെ കുട്ടികളുടെ കലാപരിപാടികൾ നടക്കും.രണ്ടാം ദിവസം പുർച്ച വിദ്യാർത്ഥി സംഗമവും, നമ്മുടെ സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകരെയും, ഇപ്പോൾ ജീവിച്ചരിക്കുന്ന 80 വയസ്സിനു മുകളിലുള്ള പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങുമാണ് 'ഈ ചടങ്ങിലേക്ക് ബഹു.പൊന്നാണി MP .ഇ.ടി.മുഹമ്മദ് ബഷീർ സാറിനെയാണ് നാം പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ഫെബ്രുവരി 19ന് വൈകുന്നേരം മൂന്ന് മണിക്ക് സ്കൂളിൽ വെച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ഒരു യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വിവരം പരസ്പരം കൈമാറി എല്ലാവരും ഫെബ്രുവരി 19ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കണം. കൂടാതെ ശദാബ്ദിയോടനുബന്ധിച്ചു ഒരു ഓർമ്മ പുസ്തകം പ്രസിദ്ധീകരിക്കാൻ നമ്മൾ തീരുമാനിച്ചിട്ടുണ്ട്. അതിലേക്കുള്ള സൃഷ്ടികളും ക്ഷണിക്കുന്നു ' കൂടുതൽ വിവരങ്ങൾക്ക് 9846475060 എന്ന നമ്പറിൽ ജബ്ബാർ മാഷെയൊ,974518 1113 എന്ന നമ്പറിൽ അനീസ് മാസ്റ്ററുമാ...