പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞ് ത്തിന്റെ ഭാഗമായി നവം 14 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കാലടി സ്കൂളിലെ കുട്ടികൾ പ്രദേശത്തെ ചിത്രകലാ പ്രതിഭ കെ.പ്രദീപിനെ വീട്ടിൽ സന്ദർശിച്ചു.
15 കുട്ടികളടങ്ങുന്ന സംഘമാണ് പ്രതിഭയെ ആദരിക്കാനായി ചെന്നത്. സ്കൂൾ പൂന്തോട്ടത്തിൽ നിന്നും ശേഖരിച്ച പുഷ്പങ്ങൾ ഉപയോഗിച്ചുള്ള പൂചെണ്ട് നൽകി, പൊന്നാട അണിയിച്ച് ആദരിച്ചു.
കുട്ടികളുടെ ചോദ്യങ്ങൾക്ക് ' മറുപടി പറഞ്ഞ പ്രദീപ് നഹ്റു വിന്റെ ചിത്രം വരച്ച് കുട്ടികൾക്ക് നൽകി, ഒരു ദിവസം സ്കൂളിലെത്തി കുട്ടികൾക്ക് ചിത്രകലയുടെ ബാലപാഠങ്ങൾ പകർന്ന് നൽകാം എന്ന ഉറപ്പും നൽകി മിഠായിയും നൽകിയാണ് കുട്ടികളെയാത്രയയച്ചത്
വരും ദിവസങ്ങളിൽ സ്വപ്രയത്നത്താൽ ഡൽഹി ഹംദ ർ ദ്യൂണിവേഴ്സ് റ്റി യിൽ നിന്നും ചരിത്രത്തിൽ ഡോക്ട്രേറ്റ് നേടിയ ഡോ.മുഹമ്മദ് ഹാരിസ്, സാമൂഹ്യ പ്രവർത്തകൻN Kഅബ്ദുൾ റഷീദ് എന്നിവരെയും കുട്ടികൾ സന്ദർശിച്ച് ആദരിക്കും

Comments

Popular posts from this blog

AMLPS Kaladi

കാലടി പഞ്ചായത്ത്തലം പ്രവേശനോത്സവം AMLP s കാലടിയിൽ വെച്ച് നടന്നു.സ്വാഗതം - ശ്രീമതി ടീച്ചർ (H M), അധ്യക്ഷൻ - PTA പ്രസിഡന്റ് പി.അബ്ദുള്ള, ഉദ്ഘാടനം _ കാലടി പഞ്ചായത്ത് പ്രസിഡന്റ് - കവിത, കിറ്റ് വിതരണം -വൈസ് പ്രസിഡന്റ് ബക്കർ എന്നിവർ നിർവ്വഹിച്ചു. പ്രവേശനോത്സവത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ _ പ്രേമ, വാർഡ് മെമ്പർമാരായ ബിന്ദു, വി.വി .അബൂബക്കർ , പി.കെ.ദിവാകരൻ, സി.ആർ.സി. കോർഡിനേറ്റർ ഹെൽജി.സി.അബ്രഹാം, PTA പ്രസിഡന്റ് - പ്രശോഭ്, സീനിയർ ടീച്ചർ- മീര എ.കെ.